Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Bus Stopped

Idukki

കെഎസ്ആ​ര്‍​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​പ്പി​ച്ച് നി​ര്‍​ത്തി; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണംവി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​ണ്‍​തി​ട്ട​യി​ല്‍ ഇ​ടി​പ്പി​ച്ചു​ നി​ര്‍​ത്തി.​ ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കു​മ​ളി​യി​ല്‍നി​ന്ന് വാ​ഗ​മ​ണ്‍ വ​ഴി തൊ​ടു​പു​ഴ​യ്ക്കു വ​ന്ന ബ​സ് പു​ള്ളി​ക്കാ​നം ഡി​സി കോ​ളേ​ജി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഒ​രാ​ള്‍ കൈ​കാ​ണി​ച്ച​തി​നെത്തുട​ര്‍​ന്നു ബ​സ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.​ മു​ന്നോ​ട്ടുപോ​യാ​ല്‍ വ​ലി​യ വ​ള​വും കൊ​ക്ക​യു​മു​ള്ള​തി​നാ​ല്‍ ഡ്രൈ​വ​ര്‍ ബ​സ് തി​ട്ട​യി​ല്‍ ഇ​ടി​പ്പി​ച്ചുനി​ര്‍​ത്തി വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് തി​ട്ട​യി​ലി​ടി​ച്ച​തി​നെത്തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ള്‍ കോ​ട്ട​യ​ത്തു ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​രെ മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മൂ​ല​മ​റ്റം- വാ​ഗ​മ​ണ്‍- കു​മ​ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം വ​ന്ന​വ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കൊ​ടും​വ​ള​വു​ക​ളും കു​ത്ത​നെ​ക​യ​റ്റ​വും ഇ​റ​ക്ക​വു​മു​ള്ള കൊ​ക്ക നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​കൂ​ടി കാ​ല​പ്പഴ​ക്കം ചെ​ന്ന ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പു​തി​യ ബ​സു​ക​ള്‍ ഇ​വി​ടേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്
ക​ണ്ടംചെ​യ്യാ​റാ​യ ബ​സു​ക​ള്‍

വാ​ഗ​മ​ണ്‍, കു​മ​ളി, ഇ​ടു​ക്കി റൂ​ട്ടു​ക​ളി​ല്‍ ഓ​ടു​ന്ന ഭൂ​രി​ഭാ​ഗം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും കാ​ല​പ​ഴ​ക്കം ചെ​ന്ന​വ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 15 വ​ര്‍​ഷം ക​ഴി​ഞ്ഞ​തും ഉ​പേ​ക്ഷി​ക്കേ​ണ്ട​തു​മാ​യ ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സ്‌​കൂ​ള്‍, കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രും. ഇ​തു വ​ഴി ബ​സു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്.

നി​ര​വ​ധി ത​വ​ണ ബ​സു​ക​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പു​തി​യ ബ​സു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മെ​ല്ല​പ്പോ​ക്ക് തു​ട​രു​ക​യാ​ണ്. കാ​ല​പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ള്‍ നീ​ക്കി പു​തി​യ ബ​സു​ക​ള്‍ ഈ ​റൂ​ട്ടി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Latest News

Corehub Up